വിതുര: ശബരിനാഥൻ എം.എൽ.എയ്ക്കെതിരെ നിരന്തരമായി കേസ് എടുക്കുന്ന പൊലീസ് നടപടിയ്‌ക്കും സി.പി.എം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കും എതിരെ തൊളിക്കോട് പഞ്ചായത്തിലെ കോൺഗ്രസ് പ്രതിനിധികളും നേതാക്കളും തൊളിക്കോട് ജംഗ്ഷനിൽ ധർണ്ണ നടത്തി. ചായം സുധാകരന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. തോട്ടുമുക്ക് അൻസർ, മലയടി പുഷ്പാഗ്ദൻ, എൻ.എസ്. ഹാഷിം, അഡ്വ. ഉവൈസ് ഖാൻ ,ഷൈലജാ ആർ. നായർ, കെ.എൻ. അൻസർ, തോട്ട് മുക്ക് സലിം,​ സുവർണ കുമാർ, രഘുനാഥൻ ആശാരി,​ റമീസ് ഹുസൈൻ,തൊളിക്കോട്‌ ഷംനാദ് ,സെൽവ്വരാജ്. ബി.മോഹനൻ നായർ, സുരേന്ദ്രൻ ആനപ്പെട്ടി, ഷെമി ഷംനാദ് ,ഷൈൻ പുളിമൂട് തുടങ്ങിയവർ സംസാരിച്ചു.