പൂവാർ: അരുമാനൂർ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡന്റ് വി.എസ്.ഷിനു, സെക്രട്ടറി രമ, എസ്.മുരുകൻ, കെ.ചന്ദ്രശേഖരൻ, ആർ.പീതാംബരൻ, ബി.ആർ.സുകേഷ്, സുനിൽകുമാർ, അരുൺ സി.എസ്, പൂവാർ മുത്തയ്യൻ തുടങ്ങിയവർ പങ്കെടുത്തു.