പുനലൂർ: കാണാതായ ഗൃനാഥന്റെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. ഇടമൺ-34 ആറ്റുകടവ് മണൽവാരിയിൽ വിഷ്ണു ഭവനിൽ വിക്രമന്റെ (46) മൃതദേഹമാണ് ഇടമൺ-34ന് സമീപത്തെ പെട്ടക്കിണറ്റിൽ കണ്ടത്. ഒരാഴ്ചയായി വിക്രമനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തെന്മല പൊലീസിൽ പരാതി നൽകിയിരുന്നു. കിണറിന് സമീപത്തുകൂടിപോയ സമീപവാസിയാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലീന. മക്കൾ: വിഷ്ണു, ജിഷ്ണു.