പൂവാർ: തിരുപുറം ഗ്രാമസേവാസംഘം ഗ്രന്ഥശാലയിൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് സി. ക്രിസ്തുദാസ് നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി രാജ് വിക്ടർ, മെമ്പർമാരായ ജേക്കബ് ജയൻ, സനോജ്, ഗ്രന്ഥശാല സെക്രട്ടറി തിരുപുറം സതീഷ് കുമാർ, പ്രസിഡന്റ് തിരുപുറം സോമശേഖരൻ നായർ, എൻ.മോഹൻകുമാർ, തിരുപുറം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പോൾ ക്രിസ്റ്റി, ഓലത്താന്നി വിക്ടറി ഹൈസ്കൂൾ മുൻ പ്രിൻസിപ്പൽ ഐ.ജി.പ്രേംകുമാർ, ബി.ആർ.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 8.30 മുതൽ വിക്ടേഴ്സ് ചാനൽ ഓൺലൈൻ വഴി കാണാൻ ഗ്രന്ഥശാലയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.