photo

പാലോട്: ഭരതന്നൂർ സെക്ഷനിലെ വനമേഖലയ്ക്കുള്ളിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറിയും പ്രതികളും പിടിയിൽ. ഭരതന്നൂർ സ്വദേശി പാപ്പൻ രഞ്ജിത്ത്, ഗണേഷ്‌, ശിവരാജൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹകരണത്തോടെ മൊട്ടമൂട് വനമേഖലയിൽ നിന്ന് പിടികൂടിയത്. കൊല്ലം ജില്ലയിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം വനമേഖലയിൽ തള്ളുന്നതിനിടെ യാണ് ഇവർ പിടിയിലായത്. ആദിവാസികളുടെ പരാതിയെ തുടർന്ന് ഈ മേഖലകളിൽ പരിശോധന കർശനമാക്കിയിരുന്നു. പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഭരതന്നൂർ സെക്ഷൻ സ്റ്റാഫുകളും ചേർന്നാണ് പ്രതികളെ പിടി കൂടിയത്.