china

ന്യൂഡൽഹി: അതിർത്തി പ്രശ്നത്തിൽ ഇന്ത്യയുമായി ഇനി ഒരു പ്രശ്നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. ആവശ്യമെങ്കിൽ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരും. സൈനികതല ചർച്ചകളിൽ പ്രശ്നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഗാൽവാൻ ഏരിയയിൽ നിന്ന് രണ്ടര കിലോമീറ്റർ പീപ്പിൾസ് ലിബറേഷൻസ് ആർമി പിന്നോട്ടു പോയിക്കൊണ്ടാണ് ചൈന ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കിയത്. സൈനികതല ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യവും ഇതായിരുന്നു. ചൈന സൈന്യത്തെ പിൻവലിച്ചതോടെ നിയന്ത്രണരേഖയിൽ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്നോട്ടു വലിച്ചു.