കുളത്തൂർ: കെ.പി.എം.എസ് കഴക്കൂട്ടം ഏരിയ യൂണിയന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കഴക്കൂട്ടം പോങ്ങറയിലെ അയ്യങ്കാളി പാർക്കിൽ ഓർമ്മ മരം നട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. യൂണിയൻ പരിധിയിൽ കെ.പി.എം.എസ് സഭാമന്ദിരങ്ങളിലും പൊതുയിടങ്ങളിലുമായി നടന്ന വിവിധ ചടങ്ങുകളിൽ അടൂർ ഗോപാലകൃഷ്ണൻ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ഡെപ്യുട്ടി മേയർ രാഖി രവികുമാർ, വനിതാ കമ്മിഷൻ അദ്ധ്യക്ഷ ജോസഫൈൻ, കൗൺസിലർമാരായ സുനിചന്ദ്രൻ, ലതാകുമാരി, സിനിമ താരം പ്രേംകുമാർ, ഡോ. ജി.എസ്. പ്രദീപ് എന്നിവർ പങ്കെടുത്തു. മതമൈത്രി ഒരുമ ഓർമ്മ മരം പദ്ധതിയുടെ ഭാഗമായി പാളയം ഇമാം വി.വി. സുഹൈബ്‌ മൗലവി, സ്വാമി സന്ദീപാനന്ദഗിരി, തിരുവനന്തപുരം അതിരൂപത വികാരി ഫാ. റോബിൻസൺ എന്നിവർ ആറ്റിപ്ര വില്ലേജ് ഓഫീസ് വളപ്പിൽ ഫലവൃക്ഷതൈ നട്ടു. ആലംകോട് സുരേന്ദ്രൻ, തോപ്പിൽ അജി, സുധീർ കുഴിവിള, വാറുകാട് പ്രദീപ് എന്നിവർ പങ്കെടുത്തു.