kozhikkode

കോഴിക്കോട്: ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് ഇനി കോഴിക്കോടും വേദിയാകും. കേരള ബ്ലാസ്റ്റേഴ്സിന്‍റെ സെക്കന്‍റ് ഹോംഗ്രൗണ്ടായി കോഴിക്കോട് മാറും. പക്ഷെ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ലെന്നും അധികൃതര്‍ അറിയിച്ചു. 13 കോടി ചിലവില്‍ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം നവീകരിക്കാനുള്ള പദ്ധതി ബ്ലാസ്റ്റേഴ്സ് കോഴിക്കോട് മേയര്‍ക്ക് നല്‍കി. നവീകരണത്തിന്‍റെ ഒരു വിഹിതം ബ്ലാസ്റ്റേഴ്സ് വഹിക്കും.

മേയറുമായി ചര്‍ച്ചക്കുശേഷം ബ്ലാസ്റ്റേഴ്സ് സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചു. നവീകരണ പദ്ധതിയുടെ എസ്റ്റിമേറ്റ് സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും സര്‍ക്കാര്‍ സഹയാം പ്രതീക്ഷിക്കുന്നതായും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. മേയറുമായി ചര്‍ച്ചക്ക് ശേഷം ബ്ലാസ്റ്റേഴ്സ് സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചു