dinny-chack

തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ച ചാലക്കുടി സ്വദേശി ഡിന്നി ചാക്കോയെ ഇടവകപ്പളളിയില്‍ സംസ്കരിക്കും. പളളിയില്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ പരിഹരിച്ചു. പളളി സെമിത്തേരിയില്‍ത്തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ആഴത്തിലുളള കുഴിയെടുത്താണ് സംസ്കാരം നടത്തുക.

ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ പളളി സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നേരത്തെ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിനെ ഇടവക ഭാരവാഹികളും നാട്ടുകാരും എതിര്‍ത്തിരുന്നു. എന്നാല്‍ പളളിയില്‍ തന്നെ അടക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെയാണ് ജില്ലാ ഭരണകൂടം ക്രമീകരണം ഒരുക്കിയത്.