fild

കിളിമാനൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഏലകളിൽ കൃഷിയിറക്കി. നഗരൂരിൽ ഇരുപത് വർഷമായി തരിശായി കിടന്ന മൂന്ന് ഹെക്ടർ സ്ഥലത്തും നെൽക്കൃഷിയിറക്കി. നഗരൂർ പേരൂർപാടശേഖരമാണ് പാടശേഖര സമിതിയുടെയും കൃഷിഭവന്റെയും സഹകരണത്തോടെ കൃഷിയോഗ്യമാക്കിയത്. ഉമ ഇനം നെൽ വിത്ത് വിതച്ച് ബി. സത്യൻ എം.എൽ.എ വിതയുത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ശോഭന, ചന്ദ്രശേഖരൻ നായർ, സന്തോഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, കാർഷിക വികസന സമിതിയംഗം ജയശീലൻ നായർ, പേരൂർ പാടശേഖരസമിതി സെക്രട്ടറി അജയകുമാരൻ നായർ, പ്രസിഡന്റ് വാസുദേവ കുറുപ്പ്, കൃഷി ഓഫീസർ റോഷ്‌ന, കൃഷി അസിസ്റ്റന്റുമാരായ മനീഷ്, ആരാധന എന്നിവർ പങ്കെടുത്തു.

നാവായിക്കുളം കിഴക്കുപുറം ഏലായിൽ നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കിഴക്കുപുറം കർഷക സഹായ സ്വാശ്രയസംഘമാണ് ഇരുപത് ഏക്കർ തരിശ് ഭൂമിയിൽ നെൽ​കൃഷി ഇറക്കിയത്. നടീൽ ഉത്സവം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ഉദ്ഘാടനം ചെയ്തു. നാവായിക്കുളം ഫാർമേഴ്സ് ബാങ്ക് ഭരണസമിതിയം​ഗവും കർഷകസംഘം സംസ്ഥാന സമിതിയം​ഗവുമായ എസ്. ഹരിഹരൻ പിള്ള അദ്ധ്യക്ഷനായി. എം.എൽ.എമാരായ വി. ജോയി, ഡി.കെ. മുരളി, സി.പി.എം ജില്ലാകമ്മറ്റിയം​ഗം അഡ്വ. മടവൂർ അനിൽ, കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.സി. വിക്രമൻ, ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജി. വിജയകുമാർ, ഇ.ജലാൽ, എസ് അഡ്വ. സുധീർ, എൻ. രവീന്ദ്രനുണ്ണിത്താൻ, ബി.എസ്. ജയശ്രീ,ഷാഫി, വത്സലൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ പ്രദേശത്തെ നടീൽ ഉത്സവം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അദ്ധ്യക്ഷനായിരുന്നു വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ വാർഡ് മെമ്പർ പ്രസന്ന, പാടശേഖരം പ്രസിഡന്റ് അടയമൺ മുരളി എന്നിവർ പങ്കെടുത്തു.

ഫോട്ടോ: നാവായിക്കുളം പാടശേഖരത്തിലെ വിതയുത്സവം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ വി. ജോയി, ഡി.കെ. മുരളി എന്നിവർ സമീപം.