ആര്യനാട്:അവശ്യ സാധന സംഭരണ നിയമ ഭേദഗതി പിൻവലിക്കുക,കർഷകരുടെ അവകാശവും സംരക്ഷണവും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘം വിതുര ഏരിയ കമ്മിറ്റി ആര്യനാട് പോസ്റ്റ്‌ ഓഫീസിൽ സംഘടിപ്പിച്ച പ്രതിഷേധം വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എൻ.ശ്രീധരൻ,കർഷക സംഘം ആര്യനാട് സെക്രട്ടറി കെ.സുനിൽകുമാർ,പ്രസിഡന്റ് സതീശൻ നായർ,ദീക്ഷിത് എന്നിവർ സംസാരിച്ചു.