
kob-fr mavelil
കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. മാത്യു മാവേലിൽ (87) നിര്യാതനായി. അതിരൂപതയിലെ സെന്റ് പയസ് ടെൻത് മിഷനറി സൊസൈറ്റി അംഗമാണ്. പുന്നത്തുറ മാവേലിൽ തോമസ് അന്നമ്മ ദമ്പതികളുടെ മകനാണ്. സെന്റ് സ്റ്റാനിസ്ലാവൂസ് മൈനർ സെമിനാരി റെക്ടർ, മലബാർ റീജിയൺ വികാരി ജനറാൾ,മിഷനറി സൊസൈറ്റി ഓഫ് പയസ് ടെൻത് ഡയറക്ടർ, അതിരൂപതാ പ്രൊക്കുറേറ്റർ, രൂപതാ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു.. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.