മലയിൻകീഴ്:മച്ചേൽ ചാലൂർ മേലെ എസ്.വൽസലയുടെ വീട് കഴിഞ്ഞ ദിവസം പുലർച്ചെ തകർന്ന് വീണു.വീട്ടിൽ വത്സലയും,ഭർത്താവും ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വീടിന് പുറത്ത് കടന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. മൺകട്ട കൊണ്ട് നിർമ്മിച്ച ഷിറ്റ് മേഞ്ഞ വീട് പൂർണമായും തകർന്നിട്ടുണ്ട്.വില്ലേജ് ഓഫീസ്,പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.സംഭവസ്ഥലം ഐ.ബി.സതീഷ്.എം.എൽ.എ,അരുൺ മച്ചേൽ എന്നിവർ സന്ദർശിച്ചു.വീട് പുനർനിർമ്മിക്കനുള്ള സഹായം നൽകുമെന്ന് എം.എൽ.എ വത്സലയ്ക്ക് ഉറപ്പ് നൽകി.