covid-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 65 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തൃശൂരിൽ ചികിത്സയിലിരിക്കെ മരണമ‌ടഞ്ഞ കുമാരന് (87) കൊവിഡ് സ്ഥീരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 17ആയി.ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

രോഗം സ്ഥിരീകരിച്ചത്-കോഴിക്കോട്-10, തൃശൂർ-9, മലപ്പുറം-7, തിരുവനന്തപുരം, പാലക്കാട്- 6വീതം, കൊല്ലം, ഇടുക്കി, വയനാട്, എറണാകുളം, കണ്ണൂർ-4 വീതം, പത്തനംതിട്ട, കോട്ടയം-3 വീതം, ആലപ്പുഴയിൽ ഒരാൾക്ക്. ഇതിൽ 34 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ, തിരുവനന്തപുരം - 2 പേർക്ക് വീതവും കോഴിക്കോട്ട് ഒരാൾക്കും.1238 പേരാണ് ഇനി ചികിത്സയിലുള്ളത്. 905 പേർ രോഗമുക്തി നേടി.

നീരീക്ഷണത്തിൽ -2,10,592 പേർ

വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ -2,08,748

ആശുപത്രികളിൽ -1844 പേർ

നിലവിൽ ഹോട്ട് സ്പോട്ടുകൾ- 163