chennithala

തിരുവനന്തപുരം : വാക്കത്തി തലയിണയ്ക്കടിയിൽ വയ്ക്കാതെ ഒരു സ്ത്രീക്കും ജീവിക്കാനും ഉറങ്ങാനും കഴിയാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നടപടിയെടുക്കേണ്ട വനിതാ കമ്മിഷൻ പരാതികളെ കാണുന്നത് രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.

വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ വനിതാ കമ്മിഷൻ ഓഫിസ് ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്,.നേതാക്കളായ ലക്ഷ്മി, അനിത, സുനിത, ബിന്ദു ചന്ദ്രൻ, വീണ നായർ, ഷെർലി, സിമി, ഓമന, ഗ്ലാഡിസ് അലക്സ്, ഷീല , ജയന്തി, സരോജം, രമ കുമാരി തുടങ്ങിയവർ സംസാരിച്ചു.