പാറശാല:ഓൺലൈൻ പഠനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പാറശാല ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ.വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ 30 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.അദ്ധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സംരംഭത്തിൽ ഹെഡ്മിസ്ട്രസ് ജെ.ചന്ദ്രിക,പി.ടി.എ പ്രസിഡന്റ് വി.അരുൺ,സ്റ്റാഫ് സെക്രട്ടറി എൻ.റാണി,മറ്റ് അദ്ധ്യാപകർ,ജീവനക്കാർ,പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.