പാറശാല:വിവിധ ആവശ്യങ്ങളുന്നയിച്ച് ജനതാദൾ (എസ്) പാറശാല മണ്ഡലം കമ്മിറ്റി ധർണ നടത്തി.പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ധർണ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിത ദാസ് ഉദ്‌ഘാടനം ചെയ്തു.നിയോജക മണ്ഡലം സെക്രട്ടറി പാറശാല മധു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വി.സുധാകരൻ,അഡ്വ.ഡി.ടൈറ്റസ്,നെല്ലിമൂട് സദാനന്ദൻ, കെ.കൃഷ്ണൻകുട്ടി,പാറശാല സുരേഷ് എന്നിവർ പങ്കെടുത്തു.