police

@വൈകാതെ 15 സേവനങ്ങൾ കൂടി

തിരുവനന്തപുരം: പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊ​റ്റ ആപ്പിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. പൊൽ - ആപ്പ് (POL-APP) എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്റി പിണറായി വിജയൻ പ്രകാശനം ചെയ്തു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

നിലവിൽ പൊലീസിന്റെ 27 സേവനങ്ങൾ ഇതിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കും.15 സേവനങ്ങൾ കൂടി വൈകാതെ ലഭ്യമാകും. സാധാരണക്കാർക്ക് ആപ് എളുപ്പം ഉപയോഗിക്കാം.

ജനങ്ങൾ അറിയേണ്ട വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാക്കും.

ഗൂഗിൾ പ്ലേ സ്​റ്റോറിൽ ആപ്പ് ലഭ്യമാണ്. മ​റ്റ് പ്ലാ​റ്റ് ഫോമുകളിലും ഉടൻ ലഭ്യമാകും.

സവിശേഷതകൾ

ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്നതിന് ഏ​റ്റവും അടുത്ത പൊലീസ് സ്​റ്റേഷൻ സൂചിപ്പിക്കും. പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരും ഇ മെയിൽ വിലാസവും ലഭ്യമാണ്. പ്രഥമവിവര റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാം. പൊലീസിന്റെ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിൽ അടയ്ക്കാം. പാസ്‌പോർട്ട് പരിശോധനയുടെ അവസ്ഥ അറിയാം. മുതിർന്ന പൗരന്മാർക്ക് ജനമൈത്രി സേവനങ്ങൾക്കായി രജിസ്​റ്റർ ചെയ്യാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്ക് സംവിധാനം. നേരത്തെ രജിസ്​റ്റർ ചെയ്ത മൂന്നു മൊബൈൽ നമ്പറിലേക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ അയയ്ക്കാം. അത്യാവശ്യഘട്ടങ്ങളിൽ ഈ നമ്പറുകളിലേയ്ക്ക് എസ്. ഒ. എസ് കാൾ ചെയ്യാം. വനിതകൾക്ക് സ്​റ്റേഷൻ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാം. പൊലീസ് എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്​റ്റത്തിലേക്ക് സന്ദേശം അയയ്ക്കാം. പൊലീസിന്റെ എല്ലാ സോഷ്യൽ മീഡിയ പേജുകളും ലഭിക്കും. ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകൾക്ക് ഉപകാരമായ ടൂറിസ്​റ്റ് ഗൈഡ്, സൈബർ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ, പ്രധാനപ്പെട്ട സർക്കാർ വെബ് സൈ​റ്റുകളുടെ ലിങ്കുകൾ എന്നിവയും ലഭ്യമാണ്. കു​റ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും പോലീസിന് അയയ്ക്കാം. സ്​റ്റേഷൻ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ അനുഭവങ്ങൾ വിവരിക്കാം.