തിരുവനന്തപുരം :ട്രാൻസ്‌ജെന്റർമാരുടേത് മനുഷ്യാവകാശ പ്രശ്നമായാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പറഞ്ഞു.ട്രാൻസ്‌ജെന്റർ സഹോദരങ്ങൾക്ക് കോൺഗ്രസ് അംഗത്വ വിതരണം നടത്തുകയായിരുന്നു അദ്ദേഹം.
. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായിരുന്നപ്പോഴാണ് ട്രാൻസ്‌ജെന്ററായ അപ്സര റെഡ്ഡിയെ മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചത്.ഭിന്നലിംഗക്കാർക്ക് മെട്രോ റെയിലിൽ കോർപ്പറേഷനിൽ ജോലി നൽകിയത് വലിയ വാർത്തയാക്കിയ സി.പി.എം, അവർക്ക് വേതനവും മെച്ചപ്പെട്ട ജോലി സൗകര്യങ്ങളും നൽകിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംഘടനയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഐ.ഡി കാർഡ് വിതരണം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയും നിർവഹിച്ചു.സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ജനാധിപത്യ ട്രാൻസ്‌ജെന്റേഴ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന അരുണിമയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം കോൺഗ്രസിൽ ചേർന്നത്.കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ, പാലോട് രവി, മണക്കാട് സുരേഷ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികൾ
കേരള പ്രദേശ് ട്രാൻസ്‌ജെന്റേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അരുണിമ സുൾഫിക്കറിനെ നിയമിച്ചു.വൈസ് പ്രസിഡന്റുമാർ- ഫൈസൽ ഫൈസു,ദേവൂട്ടി ഷാജി..ജനറൽ സെക്രട്ടറി -നക്ഷത്ര വി.കുറുപ്പ്.
സെക്രട്ടറി,-രാഗ രജ്ഞിനി.. ജോയിന്റ് സെക്രട്ടറിമാർ-ബിനോയ്,ദീപാ റാണി .ട്രഷറർ-നിയ കുക്കു.