mg-university-info
mg university info

തിരുവനന്തപുരം: കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നത് പഠിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ എം.ജി സർവകലാശാലാ വൈസ്ചാൻസലർ ഡോ.സാബു തോമസിനെ അദ്ധ്യക്ഷനാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ് രാജശ്രീ, ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ആശാ കിഷോർ, കാസർകോട് കേന്ദ്ര സർവകലാശാലയിലെ മുൻ ഡീൻ പ്രോഫ. എം.ദാസൻ, തിരുവനന്തപുരം ഐസർ ഡയറക്ടർ പ്രൊഫ. ജരുഗു നരസിംഹ മൂർത്തി, ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ പ്രൊഫ. പി. സനൽ മോഹൻ എന്നിവരാണ് സമിതിയംഗങ്ങൾ.