പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിലെ ഇലങ്കം ദേവീ ക്ഷേത്ര റോഡിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകളിലെ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി പാറശാല ജയേന്ദ്രൻ ആവശ്യപ്പെട്ടു.