കോവളം:ശുദ്ധജല തടാകമായ വെള്ളായണി കായലിന്റെ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനിയും.നീർത്തടാകം പരിസ്ഥിതി സംരക്ഷണ സംഘടനയുടെയും വിവിധ സന്നദ്ധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഒരുമാസി
നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങളിലാണ് അദാനി ഗ്രൂപ്പ് കമ്പനിയിലെ ജീവനക്കാരും പങ്കുചേർന്നത്.നീർത്തട സംരക്ഷണ സമിതി പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,സെക്രട്ടറി കിരൺ,അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സാമൂഹ്യ പ്രതിബദ്ധതാ വിഭാഗം മേധാവി ഡോ.അനിൽ ബാലകൃഷ്ണൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.