chennithala
ramesh chennithala

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എൻ.ഒ.സി നൽകിയത് സർക്കാർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുകയും അതിമനോഹരമായ വെള്ളച്ചാട്ടത്തെ നശിപ്പിക്കുകയും ചെയ്യുന്ന പദ്ധതിക്ക് എൻ.ഒ.സി കൊടുത്തത് തലമുറകളോട് കാട്ടിയ പാതകമാണ്. യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം നടത്തും.


നീക്കം ഉപേക്ഷിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം : ധൃതിപിടിച്ച് വീണ്ടും അതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് കണ്ണൂർ ലോബി. അതിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണ്. ഉപേക്ഷിച്ചെന്ന് നിയമസഭിൽ പറഞ്ഞ പദ്ധതിയാണ് ഇപ്പോൾ പൊടിതട്ടിപ്പുറത്തെടുത്തത്.

അനുവദിക്കില്ല: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത് പണമുണ്ടാക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. പദ്ധതി നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കില്ല. മുഖ്യമന്ത്രിയെ ലാവ്‌ലിൻ ഭൂതം വിട്ടു പോയിട്ടില്ല. പിൻവാങ്ങിയ പദ്ധതിക്ക് കൊവിഡ് പ്രതിസന്ധിക്കാലത്ത് അനുമതി നൽകിയത് അഴിമതിക്കാണെന്ന് വ്യക്തമാണ്.