തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രണ്ട് കൊവിഡ് രോഗികൾ ആത്മഹത്യ ചെയ്തത് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥയാണെന്നാരോപിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചു. ഉപരോധം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ ട്രഷറർ നിഷാന്ത്, യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എൽ. അജേഷ്, സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു, ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, ജില്ലാ നേതാക്കളായ ആനന്ദ്, ആശാനാഥ്, കാർത്തിക, കിരൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു.