പാറശാല: മുന്നൊരുക്കങ്ങൾ നടത്താതെ ഓൺലൈൻ ക്ലാസുകൾ നടത്തി വിദ്യാർത്ഥികളെ ക്രൂശിക്കുന്ന സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാലയിൽ നടന്ന ധർണ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ കൊല്ലിയോട് സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ,ഡി.സി.സി ഭാരവാഹികളായ വി.ബാബുക്കുട്ടൻ നായർ,കൊറ്റാമം വിനോദ്,പാറശാല സുധാകരൻ, മണ്ഡലം പ്രസിഡന്റുമാരായ അമ്പലത്തറയിൽ ഗോപകുമാർ, പവതിയാൻവിള സുരേന്ദ്രൻ,സുനിൽകുമാർ,കൊല്ലയിൽ ആനന്ദൻ,ഡി.സി.സി അംഗങ്ങളായ അഡ്വ.ജോൺ, എ.സി രാജ്,ബ്ലോക്ക് ഭാരവാഹികളായ ജയപ്രസാദ്, തത്തലം രാജു,എസ്.രാജൻ,രാമചന്ദ്രൻ നായർ,സുരേഷ് ആടുമാൻകാട്, അഡ്വ. ജാഷർ ഡാനിയേൽ,അഡ്വ. അജയകുമാർ,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ലെൻവിൻ ജോയ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജിത്,സേവാദൾ ജില്ലാ സെക്രട്ടറി എൻ.എസ്.ബിജു,പഞ്ചായത്ത് അംഗങ്ങളായ നിർമ്മല കുമാരി, ലാലി, ഗിരിജ,സുനിൽകുമാർ,ഷിബു കുമാർ തുടങ്ങിയവർ പങ്കെടുത്തു.