gamble

കയ്പമംഗലം: പണം വച്ച് ചീട്ടുകളിച്ചിരുന്ന സംഘത്തെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് സ്വദേശികളായ പുതിയവീട്ടിൽ അബ്ദുൾ ഖാദർ(48), തോട്ടുപറമ്പത്ത് ബഷീർ(48), മതിലകത്ത് വീട്ടിൽ ഹംസ(68), മൂന്നുപീടിക പടിഞ്ഞാറ് വൈപ്പാടത്ത് അബ്ദുൾകരീം(65) എന്നിവരെയാണ് എസ്.ഐ: കെ.എസ്. സുബിന്തും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 12250 രൂപയും പിടിച്ചെടുത്തു. പൊലീസ് സംഘത്തിൽ എ.എസ്.ഐ: അബ്ദുൾ സലാം, പൊലീസ് ഉദ്യോഗസ്ഥരായ വഹാബ്, പ്രബിൻ, ലാൽജി, അനൂപ്, സിനോജ് എന്നിവരും ഉണ്ടായിരുന്നു.