തിരുവനന്തപുരം: കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മെഡിക്കൽ കോളേജ് നഴ്സിംഗ് അസിസ്റ്റന്റ് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശിനിയുടെ ഭർത്താവിനും അച്ഛനും രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ആറുപേരിൽ രണ്ടുപേർ ഇവരാണ്. കൊടുങ്ങാനൂർ സ്വദേശി (68), മൂന്നാംമൂട് സ്വദേശി (77) എന്നിവർക്കാണ് വൈറസ് ബാധ. നഴ്സിഗ് അസിസ്റ്റന്റ് പിതാവുമൊത്താണ് ആദ്യം വട്ടിയൂർക്കാവ് കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയത്. സമ്പർക്ക പട്ടികയിലുള്ളതിനാൽ ഇവരുടെ സ്രവം പരിശോധിച്ചിരുന്നു. രണ്ടുപേരെയും മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ക്വാറന്റെെനിൽ പോയി.