തിരുവനന്തപുരം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസ് എമ്മിലെ ജോസ് - ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് വേണ്ടി യു.ഡി.എഫ് നേതാക്കൾ ഇന്നലെ രാത്രി ജോസ് കെ മാണി വിഭാഗവുമായി നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞു.തങ്ങളുടെ തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ജോസ്.കെ.മാണി വിഭാഗം ഉറച്ച് നിന്നതോടെയാണ് ചർച്ച വഴി മുട്ടിയത്.കോട്ടയം ജില്ല പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ തന്നെയാണ് ജോസ് വിഭാഗം.ഇന്നലം രാത്രി തിരുവനന്തപുരത്ത് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉമ്മൻചാണ്ടി,ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എന്നിവരാണ് ജോസ് വിഭാഗവുമായി ചർച്ച നടത്തിയത്.ച‌ർച്ച് ധാരണയാകാത്ത സാഹചര്യത്തിൽ ഇനിയും അനുനയചർച്ചകൾ ഇരുഭാഗവുമായി യു.ഡി.എഫിന് നടത്തണ്ടി വരും.