തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം.,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തെക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കുമെന്നും വടക്കൻ കേരളത്തിലും, മദ്ധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലാ ഭരണകൂടം കനത്ത ജാഗ്രതയിലാണ്. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പൊന്നും ഇതുവരെ നൽകിയിട്ടില്ല.