athirappilly

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയിൽ സമവായത്തിന് ശ്രമിക്കുമെന്നും പദ്ധതി നടപ്പാക്കുമെന്നുമുള്ള എം.എം മണിയുടെ പ്രസ്താവനയെ ഗൗരവകരമായി കാണേണ്ട എന്ന നിലപാടിൽ ഉറച്ച് സി.പി.ഐ. എന്നാൽ സമവായ ചർച്ചക്ക് വിളിച്ചാൽ പോകുമെന്നും പദ്ധതി ഉപേക്ഷിക്കാൻ സമവായം ആകാമെന്നും സി.പി.ഐ നേതൃത്വം പറയുന്നു. മുന്നണിയേയും മന്ത്രിസഭയേയും മറികടന്ന് മുന്നോട്ട് പോകാൻ കെ.എസ്.ഇ.ബിക്കോ വൈദ്യുത വകുപ്പിനോ കഴിയില്ലെന്നും സി.പി.ഐ നേതാക്കൾ പറയുന്നു.

സി.പി.ഐ നിലപാട് വ്യക്തമായിരിക്കെ മന്ത്രിസഭയിൽ ആലോചിക്കാത്തതിൽ സി.പി.ഐക്ക് അമർഷമുണ്ട്. കലാവാസ്ഥ വ്യതിയാനം സംസ്ഥാനത്ത് പ്രകടമായിരിക്കെ പരിസ്ഥിയെ ദുർബലപ്പെടുത്തുന്ന നിലപാടിലേക്ക് ഇടതുമുന്നണി പോകരുതെന്ന് കക്ഷിനേതാക്കളെ കണ്ട് സി.പി.ഐ അറിയിക്കും.

ചർച്ചകളോട് വിയോജിപ്പില്ലെന്നാണ് സി.പി.ഐ നേതാക്കൾ പറയുന്നത്. എന്നാൽ അതിരപ്പിള്ളി പദ്ധതി വേണ്ടന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്നും സി.പി.ഐ നേതൃത്വം വ്യക്തമാക്കി. മന്ത്രിസഭയിലോ മുന്നണിയിലോ വരാതെ എൻ.ഒ.സി നൽകിയതിൽ സി.പി.ഐക്ക് കടുത്ത വിയോജിപ്പാണുള്ളത്.