ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ബി.എസ്.എഫ് ജവാൻ വിനോദ് കുമാർ പ്രസാദ് (35) മരിച്ചു. ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച വിനോദിന്റെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ബി.എസ്.എഫിൽ ഇതുവരെ മൂന്ന് പേരാണു കൊവിഡ് ബാധിച്ചു മരിച്ചത്. കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളിൽ മരിച്ച ജവാൻമാരുടെ എണ്ണം 14 ആയി. മരിച്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ നാലും.
കാശ്മീരിൽ ജോലി ചെയ്യുന്ന 28 സി.ആർ.പി.എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ ആറിന് കൊവിഡ് ബാധിച്ച് മരിച്ച കോൺസ്റ്റബിളിൽ നിന്ന് സമ്പർക്കത്തിലൂടെ പലർക്കും രോഗം പിടിപെട്ടതായാണ് വിലയിരുത്തൽ. 90 ആംഡ് ബറ്റാലിയനിൽപ്പെട്ടവരാണിവർ. രാജ്യത്ത് 516 സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 353 പേർ രോഗമുക്തി നേടി.