ബാലരാമപുരം:എ.ഐ.എസ്.എഫ് ജില്ലയിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഓൺലൈൻ പഠനകേന്ദ്രങ്ങളുടെ ഭാഗമായി സി.പി.ഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി ഓഫീസ് ഓൺലൈൻ പഠനകേന്ദ്രമാക്കുന്നതിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ അനിൽ നിർവ്ഹിച്ചു.മണ്ഡലം കമ്മിറ്റി അംഗം സുരേഷ് മിത്ര അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ,സി.പി.ഐ നേതാക്കളായ തുമ്പോട് സുധാകരൻ, മുടവൂർപ്പാറ രാജീവ്,ജഗദീശൻ തമ്പി, തുമ്പോട് സുഭാഷ്, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി സി.ജിഷ്ണു കുമാർ, പള്ളിച്ചൽ സുനിൽ എന്നിവർ സംസാരിച്ചു.എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് രജ്ഞിത്ത് വി.എം എന്നിവർ സംബന്ധിച്ചു.