ബാലരാമപുരം:കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം –കൊടിനട അടിയന്തരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിച്ചൽ കോൺഗ്രസ് (ഐ) മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മനീഷ് രാജ്,സജ്ഞയൻ,ഡി.സി.സി അംഗം പ്രാവചമ്പലം ബേക്കർ,താന്നിവിള വിജയൻ,പഞ്ചായത്ത് വികസന ചെയർപേഴ്സൺ മല്ലികാദാസ്,അംഗങ്ങളായ ശശിധരൻ,ബിന്ദു സുരേഷ്,കാട്ടാക്കട മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ,ബ്ലോക്ക് ഭാരവാഹികളായ പുന്നമൂട് മുരുകൻ,വെടിവെച്ചാൻകോവിൽ വിജയൻ,വെടിവെച്ചാൻകോവിൽ മുരളി,മണ്ഡലം വൈസ് പ്രസിഡന്റുമാരായ വെടിവെച്ചാൻകോവിൽ സാബു,വെമ്പന്നൂർ അജികുമാർ,സെക്രട്ടറിമാരായ വടക്കേവിള രഞ്ചിത്ത്,പൂങ്കോട് പ്രദീഷ്, പുന്നമൂട് മോഹനൻ നായർ,സുധീശൻ,പുന്നമൂട് ജഗദീഷ്, ജെ.എസ് സന്തോഷ് കുമാർ,ഗീത,സുഗതകുമാരി,മെട്രോ അജി, പൂങ്കോട് വസന്ത എന്നിവർ സംബന്ധിച്ചു.പള്ളിച്ചൽ സതീഷ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് പാരൂർക്കുഴി മധുകുമാർ നന്ദിയും പറഞ്ഞു.