covid

അബുദാബി: യു.എ.ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ആകെ കൊവിഡ് ബാധിതർ 39,904 ആയി. 1,277 പേർ രോഗമുക്തി നേടിയതായും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16,881 പേർ ചികിത്സയിലാണ്. 22,740 പേർ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു.

രോഗലക്ഷണങ്ങൾ പ്രകടമാകുന്ന പക്ഷം വേഗത്തിൽ കൊവിഡ് പരിശോധന നടത്തുന്നതിനായി അൽഐനിൽ രണ്ട് മൊബൈൽ കൊവിഡ് സ്‌ക്രീനിംഗ് ക്ലിനിക്കുകൾ തുടങ്ങി. അബുദാബി ഹെൽത്ത് സർവിസസ് കമ്പനിയായ സേഹയുടെ കീഴിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് മൊബൈൽ സ്‌ക്രീനിംഗ് സെന്റർ പ്രവർത്തിക്കുന്നത്.