ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിൽ ഗ്രന്ഥശാലതലത്തിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചു.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ പതിനൊന്ന് ഗ്രന്ഥശാലകളും ഇതോടെ ഓൺലൈൻ പഠനകേന്ദ്രങ്ങളാവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ,​സുശീല,​താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി ആ‌ർ.എസ് പ്രദീപ്,​ ഗ്രന്ഥശാല നേത്യസമിതി ചെയർമാൻ നടുക്കാട് രാമചന്ദ്രൻ,​കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല പ്രസിഡന്റ് എം.കെ.സാവിത്രി,​ ഓൺലൈൻ പഠനകേന്ദ്രങ്ങളുടെ ടെക്നിക്കൽ കോ-ഓർഡിനേറ്റർ പള്ളിച്ചൽ സുനിൽ എന്നിവർ പങ്കെടുത്തു.