കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്‌ടറി ഉടമ ജീവനൊടുക്കി. നല്ലില സ്വദേശി സൈമണാണ് ആത്‌മഹത്യ ചെയ്‌തത്.നിർമലമാതാ കശുവണ്ടി ഫാക്ടറി ഉടമയാണ് സൈമൺ. മൂന്നോളം ബാങ്കുകളിലായി നാല് കോടി രൂപയുടെ കടബാദ്ധ്യതയാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു.ഫാക്ടറിക്ക് ജപ്തി ഭീഷണി ഉണ്ടായിരുന്നു. ലോക്ഡൗൺ കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധി കൂടി. ഇതോടെ സൈമൺ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കശുവണ്ടി ഫാക്ടറിക്കുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരമ്പര്യമായി കശുവണ്ടി വ്യവസായം നടത്തിവരുന്നവരായിരുന്നു സൈമണിന്‍റെ കുടുംബം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.