pm-modi

ന്യൂഡൽഹി: രാജ്യപുരോഗതിയിൽ വ്യവസായികളുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സിന്റെ 95ാമത് വാർഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ ഭാരതമാണ് ലക്ഷ്യം. മഹാമാരികൾക്കൊപ്പം ഇന്ത്യ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നു. ഈ പ്രതിസന്ധികൾ രാജ്യത്ത ശക്തിപ്പെടുത്തി. ഇച്ഛാശക്തികൊണ്ട് പ്രതിസന്ധികളെ മറികടക്കാം.

ഒറ്റക്കെട്ടായാണ് രാജ്യം പ്രതിസന്ധികളെ നേരിടുന്നത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യം വലിയ ശക്തിയാണ്. മുന്നിലെത്തുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയണം. വെല്ലുവിളികളെ നേരിടുന്നവരായിരിക്കും വരുംകാലത്തെ നിർണയിക്കുക-അദ്ദേഹം പറഞ്ഞു.

നമ്മുടെ ഇച്ഛാശക്തിയാണ് മുന്നോട്ടുള്ള പാത നിർണയിക്കുന്നത്. പ്രാദേശിക ഉത്പാദന ബിസിനസുകൾ വികസിപ്പിക്കുന്നതിൽ രാജ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കമാൻഡ് ആൻഡ് കൺട്രോളിൽ നിന്ന് മാറ്റി പ്ലഗ് ആൻഡ് പ്ലേയിലേക്ക് കൊണ്ടുപോകണം-പ്രധാനമന്ത്രി പറഞ്ഞു.