india-nepal

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാൻ നേപ്പാൾ പാർലമെൻറിൽ ചർച്ച ആരംഭിച്ചു. ഇന്ത്യയുടെ ഭൂപടത്തിലുള്ള ‌ഈ പ്രദേശങ്ങൾ തങ്ങളുടേതാക്കി മാറ്റാാനുള്ള കുത്സിത ശ്രമങ്ങളാണ് നേപ്പാൾ നടത്തുന്നത്. ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ മറികടക്കാനാണ് ഭരണഘടനാ ഭേദഗതിയിൽ നേപ്പാൾ പാർലമെന്റ് ചർച്ചയാരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷവും പിന്തുണച്ചതോടെ ഭേദഗതി പാസാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിൽ തൊട്ട് കളിവേണ്ട എന്ന ശക്തമായ നിലപാടിൽ ഇന്ത്യ ഉറച്ച് നിൽക്കുകയാണ്.

ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വർദ്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി. ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തം ഭാഗത്തു രേഖപ്പെടുത്തിയ നേപ്പാളിന്റെ നടപടി ആശങ്കാജനകമാണെന്ന് കോൺഗ്രസ് എംപി ആനന്ദ് ശർമ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സംഘർഷത്തിൽ അയവു വരുത്താനുള്ള നടപടികൾ ആരംഭിച്ചു. ചില ധാരണകളും ഉണ്ടായിട്ടുണ്ട്.