sabarimala

കൊച്ചി: ശബരിമലയിൽ ദർശനത്തിന് വിശ്വാസികളെ അനുവദിക്കാനുള്ള സർക്കാരിന്‍റെയും ദേവസ്വം ബോർഡിൻ്റെയും തീരുമാനത്തിനെതിരെ ശബരിമല അയ്യപ്പ സേവാ സമാജം ഹൈക്കോടതിയി നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. സർക്കാർ തീരുമാനം അറിഞ്ഞ ശേഷം ഹർജി പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. മിഥുന മാസ പൂജയ്ക്കും, ഉത്സവത്തിനും ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനമാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്