നെയ്യാറ്റിൻകര :കേന്ദ്ര ടൂറിസം സർക്യൂട്ട് പദ്ധതിയിൽ നിന്നും ശിവഗിരി തീർത്ഥാടന കേന്ദ്രത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5 ന് അവണാകുഴി ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധ സംഗമം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആർ.സെൽവരാജ് മുഖ്യപ്രഭാഷണം നടത്തും.അഡ്വ.വിൻസെന്റ് ഡി.പോൾ,ജോസ് ഫ്രാങ്ക്ളിൻ,വെൺപകൽ അവനീന്ദ്രകുമാർ‌,വട്ടവിള വിജയകുമാർ,വിനോദ് കോട്ടുകാൽ, കെ.ബി.ശശാങ്കൻ, വി.പി.സുനിൽകുമാർ,എസ്.ഐ.സനൽകുമാർ,റിഷി എസ്.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.