തിരുവനന്തപുരം: കൊവിഡ് പ്രതിരോധം പാളിയെന്ന് ആരോപിച്ച് ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. മെഡിക്കല്‍ കോളജിലെ ആത്മഹത്യകള്‍ സര്‍ക്കാരിന്‍റെ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ ആക്രമണമാണ് നടത്തുന്നത്.
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.എസ്.ശബരീനാഥന്‍ അടക്കമുള്ളവർ നേതൃത്വം നല്‍കി. സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡി.സി.സിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്കും ആശുപത്രിയില്‍ സൂപ്രണ്ട് ഓഫീസിലേയ്ക്കും പ്രതിഷേധം അരങ്ങേറി. യുവമോർച്ചയുടെ നേതൃത്വത്തിലും സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.