നെയ്യാറ്റിൻകര:പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം യുവ കലാ സാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സ് അങ്കണത്തിൽ ഓർമ മരം നട്ടു.സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു.ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് സജീവ് കുമാർ, പാർട്ടി മണ്ഡലം കമ്മിറ്റിയംഗം എസ്.എസ് ഷെറിൻ,യുവ കലാ സാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.മഹേഷ് കുമാർ,ജില്ലാ കമ്മറ്റിയംഗം എം.ശ്രീകാന്ത്,ലോക്കൽ കമ്മിറ്റിയംഗങ്ങളായ എ.ക്യഷ്ണകുമാർ, വി.അനിൽകുമാർ, എ.മുഹമ്മദ് ഇബ്രാഹിം,ഇ.സ്റ്റാൻലി ജോസ് തുടങ്ങിയവർ പങ്കെടുത്തു.