തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് വൈകുന്നേരം ഉണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. വൈകിട്ട് ആറ് മണിക്കാണ് വാർത്താ സമ്മേളനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നില്ലെന്നായിരുന്നു. പതിവ് വാർത്താ സമ്മേളനം അദ്ദേഹം ഉപേക്ഷിച്ചതായും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും ഇന്ന് മാദ്ധ്യമങ്ങളെ കാണാനായി എത്തുന്നത്. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമായിരിക്കും വാർത്താസമ്മേളനം.