കാട്ടാക്കട: കെ.എസ് ശബരീനാഥൻ എം.എൽ.എയ്ക്കെതിരായ കള്ളക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജി.കാർത്തികേയൻ അനുസ്മരണ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കോട്ടൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക വേദി സെക്രട്ടറി കോട്ടൂർ ഗിരീശൻ,പ്രസിഡന്റ് പി.എ.റഹീം,കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കോട്ടൂർ സന്തോഷ് എന്നിവർ സംസാരിച്ചു.