വിതുര: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയ്ക്ക് വിതുരയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിലെ നൂറ് ഏക്കർ തരിശുഭൂമിയിൽ കൃഷി ചെയ്യാനാണ് തീരുമാനം. പച്ചക്കറി, വാഴ എന്നിവയ്‌ക്കൊപ്പം മത്സ്യക്കൃഷിയും ഉൾപ്പെടുന്നു. പഞ്ചായത്തിലെ ചെറുമണലിയിൽ പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ എം. ലാലി, ഷാഹുൽനാഥ് അലിഖാൻ, മഞ്ജുഷ ആനന്ദ്, കെ.രാധ, വിതുര സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി, സെക്രട്ടറി സന്തോഷ്, മത്സ്യ കർഷകൻ ഷാഫി, കൃഷിഓഫീസർ അനാമിക, കൃഷിഅസിസ്റ്റന്റ് ഷിബു, വി.എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു. തരിശുഭൂമിയിൽ കൃഷിചെയ്യാൻ താല്പര്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്.