കാട്ടാക്കട:ഓൺലൈൻ പഠന സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുക. വളാഞ്ചേരിയിലെ ആത്മഹത്യ ചെയ്ത ദേവിയ്ക്ക് നീതി ലഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്‌.യു കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.കെ.എസ്‌.യു കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്റ് മൊട്ടമൂട് ഗോകുൽ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം,എം.ആർ.ബൈജു, ശോഭനകുമാരി കോൺഗ്രസ് നേതക്കളായ കാട്ടാക്കട അഗസ്റ്റിൻ,കാട്ടാക്കട രാമു,ജി.പങ്കജാക്ഷൻ,സി.വേണു,പെയാട് ബിജു, മഹിള കോൺഗ്രസ് നേതാവ് ലേഖ,കെ.എസ്‌.യു ജില്ലാ സെക്രട്ടറി അഭിരാമി,പ്രതീഷ് മുരളി, അനന്ത സുബ്രമണ്യം, ഹരിഷ്മ,ഗോപു നെയ്യാർ,അനാമിക, ഗോകുൽ വി.സ്,കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്താലി കൈപാടി,യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി നിയാദുൾ അക്സർ, യൂത്ത് കോൺഗ്രസ് നേതാക്കളായ സജു കുഴിവിള,ഗൗതം കാട്ടാക്കട,അബിഷ്.ബി.ആനന്ദ്,ജയൻ,വിഷ്ണു.ജെ.ജെ,അജു,രജ്ഞിത്ത് വിളപ്പിൽ എന്നിവർ പങ്കെടുത്തു.