വെഞ്ഞാറമൂട്:വരാനിരിക്കുന്ന ഭക്ഷ്യ ക്ഷാമത്തെ മറികടക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയ്ക്ക് നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ തുടക്കം.കൃഷിയിടങ്ങൾ തരിശിടാതെ കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം മുക്കുന്നൂർ വാർഡിൽ നടന്നു.ആദ്യഘട്ടമെന്ന നിലയിൽ വെഞ്ഞാറമൂട് മുക്കുന്നൂരിലെ രണ്ടേക്കർ ഭൂമിയിൽ മരച്ചീനി കൃഷിയ്ക്ക് തുടക്കം കുറിച്ചു.മുക്കുന്നൂർ രമ്യ ഭവനിൽ ബെറ്റിയാണ് കൃഷിയ്ക്കാവശ്യമായ ഭൂമി വിട്ടു നൽകി മാതൃകയായത്.പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ അംബിക നിർവഹിച്ചു.കൃഷി ഓഫീസർ സുമ റോസ് സുന്ദരൻ, അഗ്രികൽച്ചറൽ അസി. എസ്.കെ. പ്രശാന്ത്, വലിയകട്ടയ്ക്കാൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.