covid-

മലപ്പുറം: മഞ്ചേരി മെഡിക്കൽകോളേജിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു. കടുത്ത ന്യുമോണിയയെത്തുടർന്ന് ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവപരിശോധനയുടെ ഫലം ലഭിച്ചിട്ടില്ല. ഇന്നുവൈകുന്നേരത്തോടെ പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന് കൊവിഡ് ബാധിതരുമായി ഒരു തരത്തിലുളള സമ്പർക്കവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.