വെഞ്ഞാറമൂട് : തെരുവുനായ​ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ്​ യുവതിക്ക് ഗുരുതര പരിക്ക്. പരമേശ്വരം ജി.കെ. ഭവനിൽ ഉഷയ്ക്കാണ് ( 36 ) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8ന് വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ചൈനീസ് മേള ഷോപ്പിലെ ജീവനക്കാരിയാണ് ഉഷ. ജോലി കഴിഞ്ഞ് ബന്ധുവിനെപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉഷയെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.