നെയ്യാറ്റിൻകര:തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 692 രൂപയായി വർദ്ധിപ്പിക്കുക,തൊഴിൽ ദിനം 250 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യുസി പെരുങ്കടവിള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്കടവിള പോസ്റ്റാഫീസിന് മുൻപിൽ നടന്ന ധർണ എ.ഐ.വൈ.എഫ് പാറശാല മണ്ഡലം സെക്രട്ടറി അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.ഗിരീഷ് സിംഗ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ എൽസി സെക്രട്ടറി കാനക്കോട് ബാലരാജ്,ദാസ് രാജ്,സരോജിനി തുടങ്ങിയവർ പങ്കെടുത്തു.